
ദിവസം 357: വചനവും പ്രാർത്ഥനയും വഴി വിശുദ്ധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
22/12/2025 | 20 min
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന് ഓടിയകലണം. ഏത് സ്ഥലത്തെയും സാഹചര്യത്തെയും വിശുദ്ധീകരിച്ച് എടുക്കേണ്ടത് ദൈവവചനത്താലും പ്രാർത്ഥനയാലുമാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [ 2 യോഹന്നാൻ, 3 യോഹന്നാൻ, 1 തിമോത്തേയോസ് 4-6, സുഭാഷിതങ്ങൾ 30:29-33] BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 John #3 John#1 Timothy #Proverbs #1 യോഹന്നാൻ #2 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യവും #സ്നേഹവും #യേശുക്രിസ്തു #സഭാശ്രേഷ്ഠൻ #ദെമേത്രിയോസ് #ശുശ്രൂഷകൻ #വിധവകൾ #ഭൃത്യൻമാർ #യജമാനൻ

ദിവസം 356: യേശു ഏകമധ്യസ്ഥൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
21/12/2025 | 22 min
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്കാൻ കഴിയണം എന്നുള്ളതാണ് ഒരു ആത്മീയ മനുഷ്യൻ്റെ പ്രത്യേകത എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 4-5, 1 തിമോത്തേയോസ് 1-3, സുഭാഷിതങ്ങൾ 30:24-28] BIY INDIA LINKS— 🔸Facebook: https://www.facebook.com/profile.php?id=61567061524479 Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #1 Timothy #Proverbs #1 യോഹന്നാൻ #1 തിമോത്തേയോസ് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സത്യാത്മാവ് #യേശുക്രിസ്തു #സ്നേഹം #നിത്യജീവൻ #മെത്രാൻ #ഡീക്കന്മാർ

ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
20/12/2025 | 25 min
ജീവൻ്റെ വചനമാകുന്ന ക്രിസ്തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങനെ നിലനിൽക്കാമെന്നും തെസ്സലോനിക്കാക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ നിന്ന് നാം മനസിലാക്കുന്നു. ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണ്, ലോകത്തെ സ്നേഹിക്കുന്നവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 യോഹന്നാൻ 1-3, 2 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:20 -23] BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 John #2 Thessalonians #Proverbs #1 യോഹന്നാൻ #2 തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എതിർക്രിസ്തു #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #വ്യഭിചാരിണിയുടെ പെരുമാറ്റം.

ദിവസം 354: സഭയോട് ചേർന്ന് നിൽക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
19/12/2025 | 24 min
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനു ഉള്ളതല്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ്. നമ്മെ സംബന്ധിക്കുന്ന ദൈവഹിതം, നമ്മുടെ വിശദീകരണവും നമ്മളെപ്പോഴും സന്തോഷത്തോടെ ഇരിക്കണം എന്നുള്ളതാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 പത്രോസ് 1-3, 1 തെസ്സലോനിക്കാ 4-5, സുഭാഷിതങ്ങൾ 30:17-19] BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Peter #1 Thessalonians #Proverbs #2 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശുക്രിസ്തു #ശിമയോൻ പത്രോസ് #ബേവോർ #ബാലാം #പരിശുദ്ധാത്മാവ് #പ്രത്യാഗമനം

ദിവസം 353: ക്രിസ്തീയ സഹനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
18/12/2025 | 24 min
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ മുൻനിറുത്തി വിവരിക്കുന്നു. ക്ലേശങ്ങളുടെ നടുവിലാണ് യഥാർത്ഥ ദൈവവിശ്വാസം പ്രകടമാകുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [1 പത്രോസ് 3-5, 1 തെസലോനിക്കാ 1-3, സുഭാഷിതങ്ങൾ 30:15-16] BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Peter #1 Thessalonians #Proverbs #1 പത്രോസ് #തെസ്സലോനിക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് #സിൽവാനോസ് #തിമോത്തേയോസ് #മക്കെദോനിയാ #അക്കായിയാ #ഫിലിപ്പിയാ #ആഥൻസ്



The Bible in a Year - Malayalam